ration

റാന്നി : അടിച്ചിപ്പുഴ ആദിവാസി കോളനി നിവാസികൾക്ക് ഇനി ഭക്ഷ്യോൽപ്പന്നങ്ങൾ വീട്ടുപടിക്കൽ കിട്ടും. സഞ്ചരിക്കുന്ന മൊബൈൽ റേഷൻ കടയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് അടിച്ചിപ്പുഴ സാംസ്കാരിക നിലയത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു.

സിവിൽ സപ്ലൈസ് വകുപ്പും വനം വകുപ്പുമായി സഹകരിച്ചാണ് സഞ്ചരിക്കുന്ന റേഷൻ കട അടിച്ചിപ്പുഴയിൽ ഒരുക്കുന്നത്. അഞ്ഞൂറിലധികം ആദിവാസി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. റേഷൻകടയ്ക്ക് ആവശ്യമായ വാഹനം വനം വകുപ്പാണ് നൽകിയത്. ഉദ്ഘാടനസമ്മേളനത്തിൽ എം.എൽ.എ അദ്ധ്യക്ഷനാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.