റാന്നി : റാന്നി വനം ഡിവിഷന്റെ പരിധിയിൽ പുതിയതായി നിർമ്മിക്കുന്ന രാജാംപാറ മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ ശിലാസ്ഥാപനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ നാളെ രാവിലെ 10ന് നിർവഹിക്കും. രാജാംപാറ ഫോറസ്റ്റ് സ്‌റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ.യു. ജനീഷ്‌കുമാർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് പി.കെ. കേശവൻ, കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻകുമാർ, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമ്മ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി.ഈശോ, മുൻ എം.എൽ.എ രാജു ഏബ്രഹാം, അസി.ഫോറസ്റ്റ് കൺസർവേറ്റർ കെ.വി. ഹരികൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.