പത്തനംതിട്ട: പെട്രോൾ, ഡീസൽ വില വർദ്ധനയ്ക്കെതിരെ കെ.ടി.യു.സി നടത്തിയ ധർണ കേരള കോൺഗ്രസ്( എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ബിജു ഏബ്രഹാം, ജോൺപോൾ മടപ്പള്ളി, ബിജു തോമസ്, റബേക്ക ബിജു, തുടങ്ങിയവർ പ്രസംഗിച്ചു.