കടമ്പനാട്: പഴകുളം പടിഞ്ഞാറ് ആലപ്പുഴ ജില്ലയോട് അതിർത്തി പങ്കിടുന്ന പുതുക്കാട്ടുതറ ഭാഗത്ത് പുതുതായി ആരംഭിച്ച മത്സ്യ വിപണന കേന്ദ്രം പ്രദേശത്തെ ജനജീവിതം ദുസഹമാക്കുന്നതായി പരാതി. രാസവസ്തുക്കൾ കലർത്തി കൊണ്ടുവരുന്ന ടൺ കണക്കിന് മത്സ്യവുമായെത്തുന്ന കണ്ടയ്നർ ലോറിയിൽ നിന്നും ഐസ് വെളളത്തോടൊപ്പം രാസവസ്തുക്കളും റോഡിലേക്കും അതുവഴി തൊട്ടടുത്ത തോട്ടിലേക്കും ഒഴുകുകയാണ്. ജനത്തിരക്കേറിയ കെ.പി റോഡിലൂടെ ചിറിപ്പായുന്ന വാഹനങ്ങൾ ഈ രാസവസ്തു കലർന്ന വെള്ളം തെറിപ്പിക്കുന്നത് മൂലം തൊട്ടടുത്ത കടക്കാർക്കും സമീപ വാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇതിനെതിരെ ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചിട്ടും നടപടിയെടുക്കിന്നില്ലെന്ന് കോൺഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റി ആരോപിച്ചു. പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു.