fishhh

കോഴഞ്ചേരി: ഉൾനാടൻ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആറന്മുള സത്രക്കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ.അജയകുമാർ, സാറാ തോമസ്, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി.ടോജി, ബ്ലോക്ക് പഞ്ചായത്തംഗം അനില എസ്.നായർ, പഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കൽ ,ഫിഷറീസ് ഓഫീ സർ വി.സിന്ധു എന്നിവർ പങ്കെടുത്തു. വിവിധ ഇനങ്ങളിൽപ്പെട്ട നാലു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.