chass-khadi
മല്ലപ്പള്ളി ഖാദി പ്ലാസയിൽ ആരംഭിച്ച ഓണം, ബക്രീദ് ഫെസ്റ്റിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി. തോമസ് നിർവഹിക്കുന്നു

മല്ലപ്പള്ളി : ഖാദി ഗ്രാമവ്യവസായ കമ്മിഷൻ കേരളഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സഹകരണത്തോടെ മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഖാദി പ്ലാസയിൽ ഖാദി ഫെസ്റ്റ് ആരംഭിച്ചു. അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . ചാസ് പ്രസിഡന്റ് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസും ഡിസ്‌ക്കൗണ്ട് കാർഡ് വിതരണോദ്ഘാടനം പഞ്ചായത്ത് അംഗം റെജി പണിക്കമുറിയും നിർവ്വഹിച്ചു. ഡയറക്ടർ ഫാ. ജോർജ്ജ് മാന്തുരുത്തിൽ, ജനറൽ മാനേജർ ജോൺ സഖറിയാസ് , അസി. മാനേജർ പീറ്റർ ചാക്കോ, ഗ്രാമോദ്യോഗ് വിദ്യാലയം വൈസ് പ്രിൻസിപ്പൽ ജെയിംസ് ഡൊമനിക്ക്, ബെന്നി ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.