വകയാർ: പബ്ലിക് ലൈബ്രെറിയുടെ നേതൃത്വത്തിൽ സ്നേഹഗാഥാ സ്ത്രീ സുരക്ഷാ സെമിനാർ നടത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപിക എം. മോനിഷ ഉദ്ഘാടനം ചെയ്തു. ലൈബ്രെറി പ്രസിഡന്റ് പി.ജി. ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പേരൂർ സുനിൽ,അഡ്വ. തോമസ് ജോർജ്, എം. ഗിരീശരൻ നായർ, എസ്. സജി, ഷെഫീഖ്, റഫീഖ്, ആകാശ് തുടങ്ങിയവർ പ്രസംഗിച്ചു.