റാന്നി : റാന്നി ബ്ലോക്ക് പഞ്ചായത്ത് വലിയകുളം ഡിവിഷൻ അംഗം അഡ്വ.സിബി താഴത്തില്ലത്തിന്റെ നേതൃത്വത്തിൽ പഴയ ന്യൂസ്പേപ്പറുകളും ആക്രി സാധനകളും സമാഹരിച്ച് വില്പന നടത്തിയും സുമനസുകളുടെ സംഭാവന സ്വീകരിച്ചും തുക സമാഹരിച്ച് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നു. ന്യൂസ് പേപ്പർ ചലഞ്ചിലൂടെ 55452 രൂപയും സംഭാവനയായി 17250 രൂപയും ഉൾപ്പടെ ആകെ 72702 രൂപയാണ് സമാഹരിച്ചത്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ബിദ്ധിമുട്ടുന്ന നിർദ്ധനരായ കുടുംബങ്ങളിലെ കുട്ടികൾക്കാണ് മൊബൈൽ ഫോൺ വാങ്ങി നൽകുന്നത്. ഫോൺ നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രെസിഡന്റുമായ കെ. എസ്. ശബരിനാഥൻ നിർവഹിച്ചു. റിങ്കു ചെറിയാൻ, മണിയർ രാധാകൃഷ്ണൻ, ഫ്രഡി ഉമ്മൻ, സാംജി ഇടമുറി, ഷിന്റ തേനലിൽ, രാജു ആന്റണി, പ്രദീപ് ഓലിക്കൽ, ജയ്സൺ പെരുന്നാട്, ഷിബു തോണിക്കടവിൽ, ടിബിൻ ബേബി എന്നിവർ പ്രസംഗിച്ചു