കോന്നി: സീതത്തോട് ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന മത്സ്യകൃഷിവിളവെടുപ്പും വിപണനവും ഇന്ന് രാവിലെ 9ന് വാലുപാറ അശ്വതി ഫാമിൽ നടക്കും. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ട‌ി. ഈശോ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി ആദ്യ വിൽപ്പന നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.പ്രമോദ്, എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി ഇ.ആർ പുരുഷോത്തമൻ, കെ.വി ബോസ്, സണ്ണി, പ്രമോദ് ഉണ്ണിത്താൻ എന്നിവർ സംസാരിക്കും.