കോഴഞ്ചേരി : ആറന്മുളയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രാന്വേഷണത്തിന്റെ ഭാഗമായി പള്ളിയോട സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ സാംസ്കാരിക ഗവേഷകരെ പങ്കെടുപ്പിച്ച് നടത്തുന്ന 'ദേശോന്മീലനം ' വെബിനാറിന് തുടക്കമായി. ഇന്നലെ ആരംഭിച്ച പഠന ഗവേഷണ വെബിനാർ പരമ്പര സെപ്തംബർ 26ന് സമാപിക്കും. ആറന്മുളയിലെ രണ്ടായിരം വർഷത്തിലേറെയുള്ള ചരിത്ര പാരമ്പര്യത്തെ സംബന്ധിച്ച വിവരങ്ങൾ കൂടുതൽ പഠന വിധേയമാക്കാനാണ് പഠന പ്രഭാഷണങ്ങൾ വെബിനാർ മുഖാന്തിരം സംഘടിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് വിനീത് കിണറുവിള, സെക്രട്ടറി ആർ. ജയദേവ് എന്നിവർ പറഞ്ഞു. ചർച്ചാവേദിയിലേക്കുള്ള ഫേസ്ബുക്ക് ലിങ്ക് https://fb.watch/v/aoKDZL/. യു ട്യൂബ് ലിങ്ക് https://youtu.be/fQ2joYdqZTs ഫോൺ: 9447782413.