കോഴഞ്ചേരി : സി.പി.എം പുല്ലാട് കുറവൻകുഴി (ബി )ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ അഞ്ച് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.സി.സുരേഷ് കുമാർ, ഏരിയ കമ്മിറ്റി അംഗം ജയ ദേവദാസ് ,സി.എസ്.മനോജ് ,ന്യൂ ഗവ: എൽ.പി എസ് അദ്ധ്യാപകൻ വർഗീസ് എന്നിവർ പങ്കെടുത്തു.