കോന്നി: ചെങ്ങറ സമരഭൂമിയിൽ ചാരായ വിൽപ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഇന്നലെ ചെങ്ങറ സമരഭൂമിയിൽ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് കൊല്ലേത്ത് മേലേതിൽ വീട്ടിൽ അനീഷ് ( 29 )നെ വീട്ടിൽ സൂക്ഷിച്ച 10ലി​റ്റർ ചാരായവും, 70 ലി​റ്റർ കോടയുമായി പിടികൂടിയത്. അറസ്​റ്റിലായ അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എച്ച്. മഹേഷ്, എ.ഷെ ഹിൻ ,യു.എസ്.അനൂപ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സന്ധ്യാ നായർ എന്നിവർ പങ്കെടുത്തു.