yogam
നിരണം തേവേരിയിൽ സി.പി.ഐയിൽ ചേർന്നവരെ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.ജി രതിഷ്കുമാർ പാർട്ടി പതാക നൽകി സ്വീകരിക്കുന്നു

തിരുവല്ല: നിരണം തേവേരി പ്രദേശത്ത് വിവിധ രാഷ്ടിയ പാർട്ടികളിൽ നിന്നും ഇരുപതോളം കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നു പ്രവർത്തിക്കുവാൻ തിരുമാനിച്ചു. പുതിയ പ്രവർത്തകരെ സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.കെ.ജി രതിഷ് കുമാർ പാർട്ടി പതാക നൽകി സ്വീകരിച്ച് യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം പി.രവിന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. എൽ.സി സെക്രട്ടറി കൃഷ്ണൻകുട്ടി, കിസാൻസഭ മണ്ഡലം സെക്രട്ടറി ബോബി വർഗിസ്, അഡ്വ.ഡാൻ, മനു പരുമല, ഗ്രാമപഞ്ചായത്തംഗം ജോമോൻ തേവേരി എന്നിവർ സംസാരിച്ചു.