പത്തനംതിട്ട: കൊവിഡ് പ്രതിരോധ വാക്സിനേഷനിൽ ജില്ല മുന്നേറുന്നു. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ ജനസംഖ്യയുടെ 61 ശതമാനം കടന്നു. രണ്ട് ഡോസും സ്വീകരിച്ചവർ 27 ശതമാനം പിന്നിട്ടു.
സംസ്ഥാനത്ത് ആദ്യ ഡോസ് സ്വകരിച്ചവർ ഏറ്റവും കൂടുതൽ എറണാകുളത്താണ്, 62ശതമാനം. രണ്ട് ഡോസും സ്വീകരിച്ചവർ ഏറ്റവും കൂടുതൽ പത്തനംതിട്ടയിലാണ്. 22 ശതമാനവുമായി വയനാടാണ് രണ്ടാം സ്ഥാനത്ത്.
ജില്ലയിൽ ആദ്യ ഡോസ് സ്വീകരിച്ചവർ 620156. രണ്ട് ഡോസും സ്വീകരിച്ചവർ 277432. ജില്ലയിൽ 84 കേന്ദ്രങ്ങളിലാണ് വാക്സിൻ കുത്തിവയ്പ്.
ജില്ലയിലെ ആരോഗ്യ പ്രവർത്തകർ എല്ലാം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ആകെ 28459 ആരോഗ്യ പ്രവർത്തകരാണുള്ളത്. ഇവരിൽ 22177 പേർ രണ്ടാം ഡോസ് വാക്സിനുമെടുത്തു.
45 വയസിന് മുകളിലുളളവരിൽ 85 ശതമാനവും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 40 ശതമാനം ആളുകൾ രണ്ടാം ഡോസുമെടുത്തു.
18നും 44നുമിടയിൽ പ്രായമുള്ള 19 ശതമാനം ആളുകൾ ആദ്യ ഡോസ് കുത്തിവച്ചു. ഇവരിൽ 2.07 ശതമാനം ആളുകൾ രണ്ടാം ഡോസെടുത്തു.