മണിയാർ: ജംഗ്ഷനിൽ വെച്ചുപിടിപ്പിച്ച തണൽമരം സാമൂഹ്യവിരുദ്ധർ മുറിച്ചുമാറ്റി. വാഹനാപകടത്തിൽ മരിച്ച മണിയാറിലെ ടാക്‌സി ഡ്രൈവറായിരുന്ന സുഗതന്റെ ഓർമ്മയ്ക്കായി വെച്ചുപിടിപ്പിച്ച മരമാണ് മുറിച്ചുമാറ്റിയത്. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.