19-sob-vinstene
വിൻസ്റ്റൻ ലിനോ

കോന്നി : ബൈക്ക് മറിഞ്ഞു തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലേലി പ്ലാന്തോട്ടത്തിൽ എബ്രഹാം മാത്യുവിന്റെ മകൻ വിൻസ്റ്റൻ ലിനോ (27)​ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30 നു കോട്ടയം മുക്ക് തുള്ളിച്ചാടി റോഡിൽ അണപ്പടി പണി ഭാഗത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു . ഭാര്യ: ഗ്രീനി, മകൻ : എയ്ദൻ. സംസ്‌കാരം ഇന്ന് 11.30ന് കല്ലേലി കല്ലേലി സെന്റ് തോമസ് സി.എസ്‌.ഐ പള്ളി സെമിത്തേരിയിൽ.