പത്തനംതിട്ട : കേരള ആർട്ടിസ്റ്റസ് ഫ്രട്ടേനിറ്റി(കെ.എ.എഫ്) പത്തനംതിട്ട മേഖലയുടെ ക്ഷേമനിധി സമ്മാന പദ്ധതി കൂപ്പൺ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷിനാണ് ആദ്യ കൂപ്പൺ നൽകിയത്. ജില്ലാ ഭാരവാഹികളും മേഖലാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.