പത്തനംതിട്ട : പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ നാഷണൽ ഡെമോക്രാറ്റിക് മൂവ്മെന്റ് (എൻ.ഡി.എം) പ്രതിഷേധിച്ചു. ജില്ലാ ചെയർമാൻ സി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുശീലാ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ജി മനോഹരൻ, ട്രഷറർ ചെങ്ങറ കുട്ടപ്പൻ, ജോ. സെക്രട്ടറി യധു, എൻ.ആർ മനോജ്, എ.പി ഗോപാലൻ എന്നിവർ സംസാരിച്ചു.