തിരുവല്ല: മാർക്കറ്റ് ജംഗ്‌ഷന് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഇടിച്ചു തകർത്തു. കാർ ഓടിച്ചിരുന്ന കുന്നന്താനം സ്വദേശിയായ കുഞ്ഞുമോന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല -മാവേലിക്കര റോഡിൽ മാർക്കറ്റ് ജംഗ്‌ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് അപകടം. തിരുവല്ല ഭാഗത്ത് നിന്നും മാർക്കറ്റ് ജംഗ്ഷൻ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡ് കുറുകെ കടന്നയാളെ ഇടിക്കാതിരിക്കാൻ വലതു വശത്തേക്ക് വെട്ടിക്കുന്നതിനിടെ കുഞ്ഞുമോൻ ഓടിച്ചിരുന്ന വാഗണർ കാർ നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ച് ഇടിച്ചു മറിയുകയായിരുന്നു.