er

കോന്നി : യു. ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ളോക്ക് പഞ്ചായത്തിനെതിരെ എൽ.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്. സന്തോഷ് കുമാർ പറഞ്ഞു . 28 ന് പ്രമേയം ചർച്ച ചെയ്യും.

കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ 30 ലക്ഷം രൂപയുടെ പദ്ധതിയുമായി മാതൃകാ പ്രവർത്തനം നടത്തുന്ന ബ്ളോക്ക് പഞ്ചായത്താണിത്. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും ഒന്നാമതാണ്.