തിരുവല്ല: ടോക്യോ ഒളിമ്പിക്സിനു മുന്നോടിയായി താരങ്ങൾക്ക് ഐക്യദാർഢ്യമേകാൻ വിവിധ പരിപാടികളുമായി സംഘാടക സമിതി രൂപീകരിച്ചു. 22ന് വൈകിട്ട് 5ന് തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ പാപ്പന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും കെ.ടി ചാക്കോ നയിക്കുന്ന ദീപശിഖാ പ്രയാണം നടക്കും. തിരുവല്ല ടൗണിൽ എസ്.സി.എസ് ജംഗ്ഷനിൽ ആലുക്കാസിനു സമീപം ദീപശിഖയിൽ നിന്നും ദീപം തെളിക്കും. ഇന്ന് പബ്ലിക് സ്റ്റേഡിയത്തിലും നാളെ വൈ.എം.സി.എയിലും ബാസ്കറ്റ് ബോൾ ഒളിമ്പിക് ത്രോ' ഉണ്ടായിരിക്കും. 22ന് തിരുമൂലപുരത്ത് ടെന്നീസ് മത്സരവും 23ന് ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിൽ 3.30ന് എയ്റോബിക്സും നടക്കും. സംഘാടക സമിതി യോഗത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിസന്റ് കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി താരവും പൊലീസ് സൂപ്രണ്ടുമായിരുന്ന കെ.ടി.ചാക്കോ ഉദ്ഘാടനം ചെയ്തു. ഡോ. റജിനോൾഡ് വർഗീസ് ചെയർമാനും ജോയി പൗലോസ് ജനറൽ കൺവീനറുമായി 15 അംഗ എക്സിക്യുട്ടിവിനേയും തിരഞ്ഞെടുത്തു. എം.സലിം, ചെറിയാൻ പൊളച്ചിറക്കൽ, റഞ്ചി കെ.ജേക്കബ്, ബേബിക്കുട്ടി, മാത്യൂസ് കെ. ജേക്കബ്, സനൽ ജി. പണിക്കർ, അനീഷ് തോമസ്, കുര്യൻ ഫിലിപ്പ്, കുര്യൻ ചെറിയാൻ, വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.