അടൂർ : ജനങ്ങളെ ദുരിതത്തിലാക്കിയ ഇന്ധനവില വർദ്ധനവ് പിൻവലിക്കും വരെ കോൺഗ്രസ് സമരം തുടരുമെന്ന് കെ.പി.സി.സി ജന സെക്രട്ടറി അഡ്വ.പഴകുളം മധു. ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിക്ഷേധ സമരത്തിന്റെ ഭാഗമായി മണക്കാല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഒപ്പുശേഖരണം വടക്കടത്തുകാവ് വൈശാഖ് ഫ്യുവൽസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോൾ ഡീസൽ പാചകവാതകങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തിയാൽ എതിർക്കുമെന്ന സംസ്ഥാന ധനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് അലക്സാണ്ടർ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.കൃഷ്ണകുമാർ , ഡി. സി.സി ജനറൽ സെക്രട്ടറി ബിജിലി ജോസഫ്, ജോയി ജോർജ്, തണ്ണിക്കോട് ബാബു, നിമേഷ് രാജ്, മറിയാമ്മ തരകൻ, ഗീത ചന്ദ്രൻ ,ശാന്തൻപിള്ള, റോസമ്മ ഡാനിയേൽ, എൻ.കണ്ണപ്പൻ, ഉണ്ണികൃഷ്ണപിള്ള, ആനന്ദൻ പിള്ള, വിജയൻ മുട്ടത്ത് മുഴി, ബെന്നി രാജൻ, അനിയൻ ചെപ്പള്ളി, രാജൻ, റജി മാത്യു എന്നിവർ നേതൃത്വം നൽകി.