w

അടൂർ : എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കെ. എസ്. യു കോട്ടമുകൾ മിനി യൂണിറ്റ് അനുമോദിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുഹൈൽ സാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഖൈസ് പേരേത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ.ബിജു വർഗീസ്‌,നിസാർ കാവിളയിൽ, റഷീദലി കൊച്ചുവിളയിൽ, ജേക്കബ് കൊട്ടയ്ക്കാട്, സലാഹുദ്ദീൻ കുരുന്താ, ഷമീം .ബി, അൽത്താഫ് റഷീദലി,അരുൺ കെ.പി, ആരോൺ ജോർജ് ജേക്കബ്, ഷുഹൈബ്, ജോയൽ,അഷ്ഹദ് തുടങ്ങിയവർ പങ്കെടുത്തു