പന്തളം: ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് നൂറ് ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് വാക്‌സിൻ എടുക്കുവാൻ കഴിയാതെ ജനം പരിഭ്രാന്തരാകുന്ന സ്ഥിതി വിശേഷം പന്തളം മുനിസിപ്പാലിറ്റിയിൽ നിലനിൽക്കുന്നതായി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ.രവി അഭിപ്രായപ്പെട്ടു. ജില്ലയിലെ വാക്‌സിനേൻ മന്ദഗതിയിലാണ് നടക്കുന്നത്. അതിൽ ഏറ്റവും താമസം നേരിടുന്ന പ്രദേശമാണ് പന്തളം. പന്തളം ജനസംഖ്യയിൽ മറ്റു പ്രദേശങ്ങളേക്കാൾ വളരെക്കൂടുതൽ ആണെന്നിരിക്കെ മറ്റ് പ്രദേശങ്ങളിൽ നൽകുന്ന വാക്സിൻ അളവിനേക്കാൾ കൂടുതൽ നൽകുവാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് കെ.ആർ.രവി ആവശ്യപ്പെട്ടു.
.