പന്തളം: തമിഴ്‌നാട് വിനായക മിഷൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടർ ഒഫ് ഫാർമസിയിൽ രണ്ടാം റാങ്കോട് കൂടി സിൽവർ മെഡൽ നേടിയ ഡോ.സെലിൻ സണ്ണിയെ ആദരിച്ചു. കോൺഗ്രസ് വെസ്റ്റ് മണ്ഡലം ഉപാദ്ധ്യക്ഷൻ റഹീം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു, ഹയർസെക്കൻഡറി മുൻ പ്രിൻസിപ്പലായിരുന്ന സാബു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ സുനിതാ വേണു പൊന്നാടയണിയിച്ചു. പ്രൊഫസർ അബ്ദുൽ റഹ്മാൻ മൊമെന്റം നൽകി. കോൺഗ്രസ് നേതാക്കളായിട്ടുള്ള വേണു കുമാരൻ നായർ, ജി.അനിൽകുമാർ, സുരേഷ്, സോളമൻ വരവുകാലയിൽ, സുരേഷ് ഇരവികുളങ്ങര, സാബു കുമ്പീലത്ത്, റാഫി, ലില്ലിക്കുട്ടി,തങ്കച്ചൻ, അജോ തുടങ്ങിയവർ സംസാരിച്ചു.