കടമ്പനാട്: ആന്റോ ആന്റണി എം.പി കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച രണ്ട് പോർട്ടബിൾ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ജില്ലാപഞ്ചായത്തംഗം സി .കൃഷ്ണകുമാർ പി.എച്ച്.സിക്ക് കൈമാറി. ജില്ലാ പഞ്ചായത്തംഗം. സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കടമ്പനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മണിയമ്മ മോഹന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ, വികസന കാര്യ ചെയർപേഴ്‌സൺ സിന്ധു ദിലീപ് പഞ്ചായത്തംഗങ്ങളായ കെ.ജി ശിവദാസൻ, ജോസ് തോമസ്, മാനപ്പള്ളിൽ മോഹനൻ,ടി.പ്രസന്നകുമാർ, സാറാമ്മാ ചെറിയാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ജയപ്രസാദ്, ഡോക്ടർ.ട്രീസാലീൻ ബിജിലിജോസഫ്, റെജിമാമൻ , മണ്ണടി മോഹനൻ, ആർ.പി ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.