പന്തളം: ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം കുരമ്പാല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരമ്പാല ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന് മുമ്പിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ധർണയും ഒപ്പു ശേഖരണവും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കിരൺ കുരമ്പാല, വല്ലാറ്റൂർ വാസുദേവൻ പിള്ള, അനിതാ ഉദയൻ, ബൂത്ത് പ്രസിഡന്റുമാരായ ശിവാനന്ദൻ, ജോർജ്, സ്റ്റീഫൻ ജോർജ്, രാജശേഖരൻപിള്ള, ജോണിക്കുട്ടി, ഹിമ മധു, ബാബു ജോർജ്, സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.