തിരുവല്ല: ക്ഷീര വികസന വകുപ്പിന്റെ കൊവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതിയുടെ പുളിക്കീഴ് ബ്ലോക്കുതല ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസർ ആർ.ജി.ജയ് കുമാർ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, മെമ്പർമാരായ ചന്ദ്രു എസ്.കുമാർ, ഷൈജു എം.സി, പുളിക്കീഴ് ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുന്ധതി അശോക്, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ ബിന്ദുദേവി.ജി, രാകേഷ് ഗോകുൽ.എസ് എന്നിവർ സംസാരിച്ചു. 27 വർഷത്തെ സേവനത്തെ തുടർന്ന് വിരമിക്കുന്ന ചാത്തങ്കേരി ക്ഷീരസംഘം സെക്രട്ടറി വേണുഗോപാലിനെ മാത്യു ടി.തോമസ് എം.എൽ.എ ആദരിച്ചു.