കോഴഞ്ചേരി : മഴക്കാലമായതോടെ കനാലിടങ്ങളിലെ കാട് വളർച്ചയും അതിനുള്ളിലേക്ക് മാലിന്യം തള്ളുന്നതും സമീപവാസികൾക്ക് ദുരിതമാകുന്നു. പി. ഐ.പി ഇടതുകര കനാൽ കടന്നു പോകുന്ന കാരംവേലി, നാരങ്ങാനം ഭാഗങ്ങളിലാണ് അനിയന്ത്രിതമായി കാട് വളരുന്നത്. കഴിഞ്ഞ ജനുവരിയിൽ കാട് തെളിച്ച് അറ്റകുറ്റപ്പണി നടത്തിയ കനാലിനുള്ളിലാണ് 6 മാസങ്ങൾക്കു ശേഷം കാട് നിറയാൻ തുടങ്ങിയത്. ഇതിന് പുറമെയാണ് ഗാർഹിക മാലിന്യങ്ങൾ കനാലിൽ തള്ളുന്ന പ്രവണതയും എതാനും നാളുകളായി വർദ്ധിച്ചിരിക്കുന്നത്. റോഡുകളിലൂടെ രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ പോകുന്നവരാണ് കവറിലാക്കിയ മാലിന്യം തള്ളുന്നതെന്നാണ് സമീപവാസികളുടെ ആരോപണം. മഴക്കാലമായതിനാൽ ഉറവ ജലവും കനാലിലേക്ക് റോഡ് ഭാഗങ്ങളിൽ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളവും കെട്ടിക്കിടന്ന് കൊതുക് പെരുകുന്നത് സാംക്രമിക രോഗഭീതിയും ഉയർത്തുന്നു.
" വാർഷിക അറ്റകുറ്റപ്പണിയ്ക്ക് പുറമെ കനാലിൽ മഴക്കാലപൂർവ ശുചീകരണ ജോലികളും നടത്തണമെന്നാവശ്യപ്പെട്ട് പി.ഐ.പി അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ടി. പ്രദീപ് കുമാർ
വൈസ് പ്രസിഡന്റ്
മല്ലപ്പുഴശ്ശേരി പഞ്ചായത്ത്