പത്തനംതിട്ട : മുടങ്ങിക്കിടന്നിരുന്ന പമ്പ കെ.എസ്.ആർ.ടി.സിയുടെ രണ്ടു സ്ഥിര ബസ് സർവീസുകൾ പുനരാരംഭിക്കും. കൊട്ടാരക്കര-പത്തനംതിട്ട, പമ്പ- തിരുവനന്തപുരം, പുനലൂർ-പമ്പ എന്നീ സർവീസുകളാണ് ആരംഭിക്കുക. കർക്കടക മാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങൾ നേരിട്ടു വിലയിരുത്താൻ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഇക്കാര്യം അറിയിച്ചത്.