റാന്നി: തോണിക്കടവിനെയും കടുമീൻചിറയെയും ബന്ധിപ്പിച്ചു പുതിയ പാലം നിർമ്മിക്കണം എന്ന ആവശ്യവുമായി നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ഇടത് വലത് മെമ്പമാർ ഒന്നിച്ച് അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എയ്ക്ക് നിവേദനം നൽകി. എം.എൽ.എ വിളിച്ചുചേർത്ത വികസന സദസിൽ വച്ചാണ് . ഏഴാം വാർഡ് മെമ്പർ സോണിയ മനോജ്, നാലാം വാർഡ്മെമ്പർ സന്ധ്യ അനിൽ എന്നിവർ ചേർന്ന് നിവേദനം നൽകിയത്. കുടമുരുട്ടി കൊച്ചുകുളം മേഖലയിൽ നിന്നും കടുമീൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട് ഇവരെല്ലാം അത്തിക്കയം ചുറ്റി വേണം സ്കൂളിൽ എത്താൻ. ബസ് സൗകര്യം കുറവായതിനാൽ പലരും ഓട്ടോ, ജീപ്പ് മുതലായ വാഹങ്ങളിലാണ് സ്കൂളിൽ എത്തുന്നത്. മഹാ പ്രളയത്തിൽ അത്തിക്കയം പാലം മുങ്ങുകയും ഇരുകരകളും ഒറ്റപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അത്തിക്കയം പാലത്തിനു ബദലായി പമ്പയാറിന്റെ ഉയർന്ന പ്രദേശമായ തോണിക്കടവിനെയും കടുമീൻചിറയെയും ബന്ധിപ്പിച്ച് പാലം വേണമെന്നാണ് ആവശ്യം.