തിരുവല്ല: അപ്പർകുട്ടനാട് മേഖലയിലെ പെരിങ്ങര പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ കാരക്കൽ പുഞ്ചയിൽ വെള്ളപ്പൊക്കം പരിഹരിക്കുന്നതിനായി ആർ.ഡി.ഒയ്ക്ക് നിവേദനം നൽകി. കാരയ്ക്കൽ പുഞ്ച നിവാസികൾ ഒപ്പിട്ട നിവേദനം എൽ.ഡി.എഫ് കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ജി മോൻ, ബ്ലോക്ക് പഞ്ചായത്തംഗം അനു സി.കെ, കർഷക സംഘടനാ പ്രവർത്തകരായ കുര്യൻ മാത്യു, ബിനോയ്, എം.സി ചെറിയാൻ, കർഷകസംഘം മേഖലാ സെക്രട്ടറി ഹരികുമാർ എന്നിവർ നേതൃത്വം നൽകി.