റാന്നി: വന സംരക്ഷണ സമിതികളെ ശാക്തീകരിക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതായി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. റാന്നി വനം ഡിവിഷന്റെ പരിധിയിൽ പുതിയതായി നിർമ്മിക്കുന്ന രാജാംപാറ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെ ശിലാസ്ഥാപന ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാന വഴിയോരങ്ങളിൽ വനശ്രീ ഇക്കോഷോപ്പ് ആരംഭിക്കുന്നതിലൂടെ അതത് മേഖലയിലെ വന സംരക്ഷണ സമിതികളെ ശാക്തീകരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, മുൻ എം.എൽ.എ രാജു ഏബ്രഹാം, റാന്നി ഡി.എഫ്.ഒ. പി.കെ. ജയകുമാർ ശർമ്മ, അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് കെ.വി. ഹരികൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.