തിരുവല്ല: വളഞ്ഞവട്ടം കുരിശടിക്ക് സമീപത്ത് നിന്നും മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ മോഷണം പോയി. തിരുവല്ല റവന്യൂ ടവർ പ്രദേശത്ത് സ്ഥാപിക്കാനായി സൂക്ഷിച്ചിരുന്ന റിലയൻസ് കമ്പനിയുടെ കേബിളുകളാണ് മോഷണം പോയത്. കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കമ്പനി അധികൃതർ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് പുളിക്കീഴ് സി.ഐ ഇ.ഡി ബിജു പറഞ്ഞു.