ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 1152ാം-ാം തിരുവൻവണ്ടൂർ ശാഖായോഗവും, പോഷക സംഘടനകളായ യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘവും സംയുക്തമായി ആണ്ടുതോറും നടത്തി വരാറുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം യൂണിയൻ അഡ്: കമ്മിറ്റിയംഗം അനിൽ അമ്പാടി നിർവഹിച്ചു. സുകുമാരൻ കിഴക്കേമലിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി മണിക്കുട്ടൻ വാരിക്കോട്ടിൽ, യൂണിയൻ വനിതാ സംഘം കമ്മിറ്റിയംഗം ബിന്ദു മണിക്കുട്ടൻ, ശാഖാ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ബൈജു ബാലൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് സുജാത ഗോപാലകൃഷ്ണൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് കമ്മിറ്റിയംഗം സോമോൻ തിരുവൻവണ്ടൂർ എന്നിവർ സംസാരിച്ചു.