20-basaveswara
ശ്രീബസവേശ്വര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണങ്ങളുടെ വിതരണം ചെങ്ങന്നൂർ ഡിവൈ.എസ്. പി. ഡോ: ആർ. ജോസ് ഹെഡ്മിസ്ട്രസ്സ് കെ. ബീനയ്ക്ക് കൈമാറിക്കൊണ്ട് നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: : ശ്രീബസവേശ്വര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇരമല്ലിക്കര ഹിന്ദു യു പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ: എ വി അരുൺ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഡിവൈ. എസ്. പി. ഡോ: ആർ ജോസ് ഹെഡ്മിസ്ട്രസ് കെ. ബീനയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ഭാരവാഹിയായ ജി.വിശാഖൻ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ സുജ ജി.പിള്ള ,എസ്.കൃഷ്ണകുമാരി, ജെ.എസ് ജ്യോതി, പി.ടി.എ പ്രസിഡന്റ് അനില കുമാരി, പൂർവ വിദ്യാർത്ഥികളായ സുരേഷ് അംമ്പീരേത്ത്, മഹേഷ് കുമാർ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വിജീഷ് മേടയിൽ, ട്രഷറർ എ ജി സജികുമാർ, എന്നിവർ പ്രസംഗിച്ചു.