കോഴഞ്ചേരി : ചെന്നീർക്കര സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് പരിധിയിലെ കർഷകർക്ക് കശുമാവിൻതൈകൾ സൗജന്യമായി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ.കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, പഞ്ചായത്തംഗം എം.ആർ.മധു, കശുമാവ് കൃഷി വികസന ഏജൻസി ഫീൽഡ് ഓഫീസർ സുഭാഷ്, ബാങ്ക് സെക്രട്ടറി ജി.ബിജു എന്നിവർ പങ്കെടുത്തു. ഉയരം കുറഞ്ഞതും വീട്ടുവളപ്പിൽ കൃഷി ചെയ്യാവുന്നതുമായ അത്യുൽപ്പാദനശേഷിയുള്ള തൈകൾ വസ്തുവിന്റെ
കരമടച്ച രസീതുമായി ബാങ്കിൽ എത്തി വാങ്ങാമെന്ന് പ്രസിഡന്റ് അറിയിച്ചു.