കലഞ്ഞൂർ: കലഞ്ഞൂർ പഞ്ചായത്ത് ഇരുപതാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 11 ന് നടക്കും. വാർഡ് മെമ്പറായിരുന്ന യു. ഡി. എഫിലെ മാത്യു മുളകുപാടത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.കോന്നി എ.ഇ.ഒ ആണ് വരണാധികാരി. പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 23 ആണ്. സൂക്ഷ്മ പരിശോധന 26 ന് നടക്കും 28 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. എൽ.ഡി. എഫ് സ്ഥാനാർത്ഥിയായി മുൻ പഞ്ചായത്തു മെമ്പറും സാസ്കാരിക പ്രവർത്തകനുമായ അലക്സാണ്ടർ ഡാനിയേൽ (ഷാജി കൂടൽ) പത്രിക സമർപ്പിച്ചു.