തിരുവല്ല: ഭാരിച്ച ആശുപത്രി ചെലവുകൾക്ക് വേണ്ടിവരുന്ന പണം ലഭിക്കാനും മറ്റ് ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ നിന്നും കിട്ടുന്ന തുകയ്ക്ക് പുറമേയും അനുകൂല്യങ്ങൾ നൽകുന്ന എൽ.ഐ.സിയുടെ നൂതനമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആരോഗ്യ രക്ഷക് പോളിസിയുടെ വിപണനം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ തിരുവല്ല ബ്രാഞ്ച് ഓഫീസിൽ ആരംഭിച്ചു. സീനിയർ ബ്രാഞ്ച് മാനേജർ ജി.അനിൽ ആരോഗ്യ രക്ഷക് പോളിസിയുടെ വിപണനോദ്ഘാടനം നിർവഹിച്ചു. എൽ.ഐ.സി അസിസ്റ്റന്റ് മാനേജർ സുനിൽ മാത്യു ആരോഗ്യ ഇൻഷുറൻസ് പോളിസിയെപ്പറ്റി ക്ലാസെടുത്തു. ചെയർമാൻസ് ക്ലബ് മെമ്പർ മാത്യൂസ് സി. ജോർജ് ആദ്യ പോളിസി സമർപ്പിച്ചു. എൽ.ഐ.സി അസിസ്റ്റന്റ് മാനേജർ വി.ജയലക്ഷ്മി, അഡ്മിനിസ്ട്രേറ്റീവ് മാനേജർ സി.എസ് സിന്ധു, ഡെവലപ്പ്മെന്റ് ഓഫീസർ ജോണി ജോർജ്, ഉദ്യോഗസ്ഥരായ സോണി, ലൗലി ഏബ്രഹാം, പ്രീജ തങ്കം, വിദ്യ വിജയൻ എന്നിവർ സംസാരിച്ചു.