dharna

അടൂർ : ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, ടാക്സികൾക്ക് സബ് സിഡി നിരക്കിൽ പെട്രോൾ, ഡീസൽ വിതരണം ചെയ്യുക, മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അടൂർ താലൂക്ക് മോട്ടോർ തൊഴിലാളിഫെഡറേഷൻ (എ.ഐ .ടി യു.സി ) നേതൃത്വത്തിൽ അടൂർ ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ ധർണ്ണ നിർത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കൗൺസിൽ അംഗങ്ങളായ ബിജു മാമ്മുട്, കെ.സുകു, അയൂബ് ഖാൻ, ബിജു, സുഭാഷ് എന്നിവർ പ്രസംഗിച്ചു.