phone

അടൂർ : കിഴക്കുപുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒാൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂൾ സ്റ്റാഫ്, പി.ടി.എ അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഒാർമ്മചെപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആദ്യഘട്ടമെന്ന നിലയിൽ ഇരുപത് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.

പി. ടി. എ പ്രസിഡന്റ് രവികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഹെഡ്മാസ്റ്റർ അജയകുമാറിന് സ്മാർട്ട്ഫോൺ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗം ബീനാ ജോർജ്ജ്, ഒാർമ്മച്ചെപ്പ് കൂട്ടായ്മ പ്രതിനിധി ആശാഷാജി, അദ്ധ്യാപക പ്രതിനിധി കെ.രതീഷ്, സ്റ്റാഫ് സെക്രട്ടറി സി.കെ.പ്രകാശ് എന്നിവർ പ്രസംഗിച്ചു.