കടമ്പനാട്: കടമ്പനാട്ടെ ബസ് സ്റ്റാൻഡ് കടലാസിൽ ഉറങ്ങാൻ തുടങ്ങിയിട്ട് പതിനഞ്ച് വർഷം . എല്ലാവർഷവും പഞ്ചായത്ത് ബഡ്ജറ്റ് വരുമ്പോൾ ഓർമ്മിക്കുകയും പിന്നീട് വിസ്മരിക്കുകയും ചെയ്യുന്ന ഒന്നായി ബസ് സ്റ്റാൻഡ് എന്ന ആവശ്യം മാറി. ജംഗ്ഷൻ കേന്ദ്രീകരിച്ചാണ് നൂറുവ
ഷത്തിലധികം പഴക്കമുള്ള ഗോവിന്ദപുരം മാർക്കറ്റ്. . പുരാതന ആരാധനാലയമായ കടമ്പനാട് വലിയ പള്ളി, ഭഗവതി ക്ഷേത്രം എന്നിവ ജംഗ്ഷന് സമീപമാണ്. ബാങ്കുകൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവയുമുണ്ട്. യാത്രക്കാർ ഏറെയുണ്ടായിട്ടും ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇവിടെ വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചത് ഡി.വൈ എഫ് ഐയാണ്. ഇതുവഴി അടൂരിനുള്ള റോഡ് കൊല്ലം - തേനി ദേശീയ പാതയാണ് . കടമ്പനാട് - ഏനാത്ത് -ഏഴംകുളം മിനി ഹൈവേ ആരംഭിക്കുന്നത് കടമ്പനാട് ജംഗ്ഷനിൽ നിന്നാണ്. . 15 വർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണ സമിതി ഗോവിന്ദപുരം മാർക്കറ്റ് ബസ് സ്റ്റാൻഡാക്കി മാറ്റാനും അവിടെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനും പദ്ധതിയിട്ടിരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തേക്ക് മാർക്കറ്റ് മാറ്റാനും തീരുമാനിച്ചു. ഷോപ്പിംഗ് കോംപ്ലക്സും ബസ് സ്റ്റാൻഡും നിർമ്മിക്കുന്നതിന് അർബൻ ഡവലപ്പ്മെന്റ് കോർപ്പറേഷനിൽ നിന്ന് 3 കോടി രൂപ വായ്പയും അനുവദിച്ചു. പക്ഷേ തുടർ നടപടി ഉണ്ടായില്ല.