കടമ്പനാട് : തെങ്ങമത്ത് രണ്ട് കടകളിൽ മോഷണം. തെങ്ങമം പഴയ മാർക്കറ്റ് ജംഗ്ഷനിൽ ഹോട്ടൽ നടത്തുന്ന വിശ്വനാഥപിള്ളയുടെ ഹോട്ടലിലും, ക്വാളിറ്റി ചിക്കൻ സെന്ററിലുമാണ് ഇന്നലെ മോഷണം നടന്നത്. ഹോട്ടലിൽ നിന്ന് 9500 രൂപയും , ചിക്കൻ സെന്ററിൽ നിന്ന് 2000 രൂപയും മോഷണം നടന്നതായി ഉടമകൾ പൊലീസിനോട് പറഞ്ഞു. അടൂർ പൊലീസ് കേസെടുത്തു.