തിരുവല്ല: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരള കായിക താരങ്ങൾക്ക് തിരുവല്ല മാർത്തോമ്മ കോളേജിലെ കായിക താരങ്ങൾ വിജയാശംസകൾ നേർന്നു. കേരള ഒളിമ്പിക് അസോസിയഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ല ഫുട്ബാൾ അസോസിയേഷൻ, ബാസ്കറ്റ് ബാൾ അസോസിയേഷൻ തുടങ്ങിയ കായിക സംഘടനകളും പങ്കെടുത്തു. സെൽഫി ചലഞ്ച്, ഷൂട്ട് ദി ഗോൾ തുടങ്ങിയ പരിപാടികൾ മാർത്തോമ്മ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യൂ ഉദ്ഘാടനം ചെയ്തു. ഡോ.റെജിനോൾഡ് വർഗീസ്, ഡോ. നിജി മനോജ്, കെ.പ്രകാശ് ബാബു, വർഗീസ് മാത്യൂ ,ജോയി പൗലോസ്, രേഷ്മ, റിച്ചു എന്നിവർ പ്രസംഗിച്ചു.