പന്തളം: കുളനട പാണിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ പരേതനായ അനിയന്റെ മകൻ അജീഷ് (35) കുളത്തിൽ വീണ് മരിച്ചു. ഇന്നലെ രാവിലെ ആറരയോടെ കല്ലുവരമ്പിലുള്ള പഞ്ചായത്തുകുളത്തിൽ അജീഷ് വീണതായി സംശയം തോന്നിയ സമീപവാസി പൊലീസിലറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് അടൂർ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ കരയ്‌ക്കെടുത്തെങ്കിലും മരിച്ചിരുന്നു. മാതാവ്: ലീലാമ്മ. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിൽ.