കോന്നി : വർദ്ധിച്ചുവരുന്ന സ്ത്രീ, സ്ത്രീധന പീഡനങ്ങൾക്കെതിരെ വി.കോട്ടയം ജനതാ ഗ്രന്ഥശാല ബോധവത്കരണ സെമിനാർ നടത്തി. സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് പേരൂർ സുനിൽ ക്ളാസെടുത്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് മുഖ്യപ്രഭാഷണം നടത്തി.