പത്തനംതിട്ട: മലയാള ഭാഷ വിപുലീകരിക്കാൻ കൂട്ടായ പരിശ്രമമാവശ്യമാണെന്ന് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ( എ.കെ.എസ്.ടി.യു) ജില്ലാ ക്യാമ്പ് അഭിപ്രായപ്പെട്ടു. ക്യാമ്പ് എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ സുശീൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈനായി നടന്ന ക്യാമ്പിൽ വൈജ്ഞാനിക ഭാഷയും മലയാളവും എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.എസ് ജീമോൻ, എസ്. ജയന്തി , റെജി മലയാലപ്പുഴ , പ്രശാന്ത്, കെ. സതീഷ് കുമാർ , തോമസ് എം. ഡേവിഡ് ,സംസ്ഥാന കമ്മിറ്റി അംഗം കെ.എ തൻസീർ കൃതജ്ഞത രേഖപ്പെടുത്തി. സോഷ്യോളജിസ്റ്റ് അജിത്ത് ആർ. പിള്ള എന്നിവർ സംസാരിച്ചു.