elanthur
വാര്യാപുരം വാർഡിൽ സാമൂഹ്യക്ഷേമപദ്ധതിയായ 'കരുതലിൻ കരം ' പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യൂ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന 4 കുട്ടികൾക്ക് ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാര്യാപുരം വാർഡുമെമ്പർ വിൻസൻ തോമസ് ചിറക്കാലയുടെ നേതൃത്വത്തിൽ ടി.വിയും മോബൈൽ ഫോണും നൽകി സാമുഹൃക്ഷേമപദ്ധതിയായ 'കരുതലിൻ കരം 'ഇലന്തൂർ ഈസ്റ്റ് എം.റ്റി.എൽ.പി സ്‌കൂളിൽ ആരംഭിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ റവ.മാത്യു പി.തോമസ് മുഖ്യ പ്രഭാഷണം നടത്തി. പഠനോപകരണ വിതരണ ഉദ്ഘാടനം ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ജോൺസൺ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ബി സത്യൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സൂസൻ ബാബു, സിനു ഏബ്രഹാം, സാം മാത്യു, മാത്യു ജോർജ്ജ്, ഇ.എം.മാത്യു, വിനീത അനു എന്നിവർ പ്രസംഗിച്ചു.