dcc
ഫോൺ ചോർത്തലിനെതിരെ ഡി.സി.സി നടത്തിയ പോസ്റ്റോഫീസ് ധർണ പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേതുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രമുഖരുടെ ഫോണുകൾ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയ സംഭവം ജനാധിപത്യ ധ്വംസനവും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി.മോഹൻ രാജ്, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റനീസ്.മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർമാരായ സജി.കെ. സൈമൺ, സി.കെ .അർജ്ജുനൻ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കൊടുന്തറ എന്നിവർ പ്രസംഗിച്ചു.