മല്ലപ്പള്ളി: മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ പ്രവർത്തക യോഗം നടന്നു. എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് എ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ഡി ജോൺ അദ്ധ്യക്ഷനായിരുന്നു. പി.കെ. ഗോപി, പി.കെ. ഇക്ബാൽ, ഷാജി വായ്പൂർ, രാജു കുമ്പഴ, മോഹൻകുമാർ കോന്നി, സജി തോട്ടത്തിമലയിൽ, സുരേഷ് വായ്പൂർ, അജിത് പത്തനംതിട്ട, നാസർ പത്തനംതിട്ട, സനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.